കിഴക്കമ്പലം: എൻ.സി.പി സംസ്ഥാന പ്രവർത്തനഫണ്ട് സമാഹരണത്തിന്റെ കിഴക്കമ്പലം മണ്ഡലംതല ഉദ്ഘാടനം സംസ്ഥാനസെക്രട്ടറി ബി. ജയകുമാർ നിർവഹിച്ചു. ജില്ലാ നിർവാഹകസമിതി അംഗം കെ.ബി. അനിൽകുമാർ, ജില്ലാസമിതി അംഗം എം.എം. പൗലോസ്, ബ്ലോക്ക് സെക്രട്ടറി കെ.എം. സലിം, മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ. സിജിത് തുടങ്ങിയവർ സംബന്ധിച്ചു.