കിഴക്കമ്പലം: കുമ്മനോട് മുസ്ലിം ജമാഅത്ത്, പൗരസമിതി, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് ദന്തൽസയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്തപരിശോധനാക്യാമ്പും ബോധവത്കരണ സെമിനാറും നടത്തി. കുമ്മനോട് ജമാഅത്ത് ചീഫ് ഇമാം മൊയ്തീൻ ബാഖവി ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ്, കെ.പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.