award

കൊച്ചി: എറണാകുളം പ്രസ്‌ ക്ലബ്ബിന്റെ പി.എസ്. ജോൺ എൻഡോവ്‌മെന്റ് പുരസ്‌കാരത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി അർഹനായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് പി.എസ്.ജോണിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. 10ന് വൈകിട്ട് 3.30 ന് എറണാകുളം ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത തുടങ്ങിയവർ പങ്കെടുക്കും.