
കൊച്ചി: പുരോഗമന കലാസാഹിത്യ സംഘം ചക്കരപ്പറമ്പ് കമ്മിറ്റി സി.എം. ബക്കർ സ്മാരക പുരസ്‌കാരത്തിന് കഥകൾ ക്ഷണിച്ചു. മികച്ച കഥയ്ക്ക് 5000 രൂപയും പ്രശംസാപത്രവും ശില്പവും സമ്മാനിക്കും. രചന തികച്ചും മൗലികവും നാല് പേജിൽ കവിയാത്തതും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമാകണം.
കഥയുടെ മൂന്ന് കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ഫോൺ നമ്പർ എന്നിവ സഹിതം ഡിസംബർ 31ന് മുൻപായി ലഭിക്കും വിധം അയയ്ക്കണം. വിലാസം: പി.കെ. സിംഗ്, കൺവീനർ, സി.എം. ബക്കർ പുരസ്‌കാര സമിതി, കണ്ണേത്ത് റോഡ്, ചക്കരപ്പറമ്പ്, തമ്മനം പി.ഒ. വിവരങ്ങൾക്ക് ഫോൺ: 9495736755.