കൊച്ചി: തെക്കൻപറവൂർ ശ്രീയോഗേശ്വര മഹാദേവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവും സർപ്പദൈവങ്ങൾക്ക് തളിച്ചുകൊടുക്കലും ഒമ്പതു മുതൽ 16 വരെ നടക്കും. ഒമ്പതിന് രാവിലെ 10ന് കൊടിക്കയ‌ർ എഴുന്നള്ളിപ്പ്. 10.30ന് നാരായണീയ പാരായണം, വൈകിട്ട് നാലിന് കൊടിക്കൂറ എഴുന്നള്ളിപ്പ്, 7ന് കൊടിയേറ്റ്, എട്ടിന് കലാപരിപാടികൾ. പത്തിന് രാവിലെ 9ന് ഭാഗവത പാരായണം, 4.30ന് അങ്കിസമർപ്പണം, 6ന് ശാസ്താംപാട്ട്. ഏഴിന് താലംവരവ്, വിവിധ കലാപരിപാടികൾ, 11ന് വൈകിട്ട് ഏഴിന് താലംവരവ്, എട്ടിന് ഭക്തിഗാനമേള, 12ന് രാവിലെ എട്ടിന് മഹാവിഷ്ണു പൂ‌ജ, വൈകിട്ട് 6.30ന് വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന വിതരണവും അനുമോദനവും. രാത്രി എട്ടിന് കലാപരിപാടികൾ. 13ന് രാവിലെ 8.30ന് സർപ്പദൈവങ്ങൾക്ക് തളിച്ച് കൊടുക്കൽ, വൈകിട്ട് 7.30ന് ഓട്ടൻതുള്ളൽ, രാത്രി എട്ടിന് വിവിധ കലാപരിപാടികൾ. 14ന് വൈകിട്ട് 3ന് കാഴ്ചശീവേലി, വൈകിട്ട് ആറിന് വിളക്കെഴുന്നള്ളിപ്പ്, രാത്രി 8ന് വിഷ്വൽ ഗാനമേള, തുടർന്ന് ഡാൻസ് നൈറ്റ്. 15ന് വൈകിട്ട് 3ന് പകൽപ്പൂരം, 6.30ന് വിസ്മയക്കാഴ്ച, വിളക്കെഴുന്നള്ളിപ്പ്, രാത്രി 8ന് നാട്ടുപാട്ട്- കളിയാട്ടം, നാടൻപാട്ട് ദൃശ്യകലാമേള. 16ന് രാവിലെ 10ന് ആറാട്ട്, വലിയ കാണിക്ക, 7.30ന് ചാമുണ്ഡേശ്വരി ദേവിക്ക് പ്രത്യേക പൂജകളും നിവേദ്യങ്ങളും.