നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് കേരളോത്സവത്തിൽ നെടുമ്പാശേരി ഗ്രാമപഞ്ചായത്തിന് കിരീടം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷിൽനിന്ന് നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ട്രോഫി ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. വർഗീസ്, ആനി കുഞ്ഞുമോൻ, ടി.വി. സലീഷ്, സി.കെ. കാസീം, നെടുമ്പാശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള, ബീന ഷിബു, മുഹമ്മദ് സിദ്ധിക്ക്, എം.കെ. മൃദുല എന്നിവർ പങ്കെടുത്തു.