ആലുവ: കെ.ടി.യു സർവകലാശാല കബഡി ടീം പരിശീലനം എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ സമാപിച്ചു. ബാംഗ്ലൂർ സിറ്റി സർവകലാശാലയിൽ നടക്കുന്ന ഓൾ ഇന്ത്യ സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി കബഡി ടൂർണമെന്റിൽ എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കേണ്ട പുരുഷ വിഭാഗം കബഡി ടീം പരിശീലന ക്യാമ്പാണ് നടന്നത്.