ആലുവ: കേരള കർഷകസംഘം അഖിലേന്ത്യാ സമ്മേളന പതാകജാഥയ്ക്ക് 11ന് ആലുവയിലും അത്താണിയിലും സ്വീകരണം നൽകും. ആലുവയിലെ ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ. മോഹനൻ, ബീന അലി, പി.വി. തോമസ്, പി. മോഹനൻ എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി എ.പി. ഉദയകുമാർ (ചെയർമാൻ), പി.ജെ. അനിൽ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
അത്താണിയിൽ സംഘാടകസമിതി രൂപീകരണയോഗം ജില്ലാ കമ്മിറ്റി അംഗം പി.വി. തോമസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പി.സി. സോമശേഖരൻ (ചെയർമാൻ) എ.കെ. തോമസ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.