pre-primari
കുട്ടമശേരിയിൽ ആരംഭിച്ച പ്രീപ്രൈമറി അദ്ധ്യാപക ദ്വിദിന പരിശീലനത്തിൽ നിന്ന്

ആലുവ: സമഗ്ര ശിക്ഷാ കേരള ജില്ലയിലെ 37 പ്രീ പ്രൈമറി വിദ്യാലയങ്ങൾക്ക് കുട്ടികളുടെ സമഗ്ര വികസനത്തിനായി വർണകൂടാരം പദ്ധതിപ്രകാരം 10 ലക്ഷം വീതം അനുവദിച്ചു. കുട്ടികൾക്കായി ഭാഷ, ശാസ്ത്രം ഗണിതം, ആർട്ട്, സംഗീതം തുടങ്ങി വിവിധ പ്രവർത്തന ഇടങ്ങൾ, കളിയിടങ്ങൾ എന്നിവ ഒരുക്കും.

ഇതിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിൽനിന്ന് രണ്ട് അദ്ധ്യാപകരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ദ്വിദിന പരിശീലനം എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.പി.സിമാരായ ആർ.എസ്. സോണിയ, കൽപകം രാജൻ എന്നിവർ സംസാരിച്ചു. എസ്.എസ്.കെ ട്രെയിനർമാരായ എസ്. ശ്രീകുമാർ, കെ.എൽ. പ്രമീള, ഷബീന ബീവി എന്നിവർ നേതൃത്വം നൽകി.