കൊച്ചി: നഗരത്തിൽ രാജേന്ദ്ര മൈതാനം മുതൽ ഗസ്റ്റ്ഹൗസ് വരെയുള്ള റോഡിന് കൊച്ചിയുടെ സാംസ്കാരിക ഗുരുവായ പ്രൊഫ.എം.കെ. സാനുവിന്റെ പേര് നൽകുന്ന കാര്യം കോർപ്പറേഷൻ പരിഗണിക്കുന്നു. ചലച്ചിത്ര അക്കാഡമി, സംഗീത നാടക അക്കാഡമി, യുവകലാസാഹിതി, സഹോദരൻ അയ്യപ്പൻ സ്മാരകം, കരയോഗം, സെന്റ് തെരേസാസ് കോളേജ് തുടങ്ങി വിവിധ സംഘടനകളും വ്യക്തികളുമാണ് ഈ ആവശ്യമുന്നയിച്ച് കത്ത് നൽകിയത്. വ്യാഴാഴ്ച നടക്കുന്ന കൗൺസിൽ യോഗം ഇക്കാര്യം പരിഗണിക്കും.