മട്ടാഞ്ചേരി: ലഹരിവിരുദ്ധ ബോധവത്കരണവുമായി തീരദേശ കൊച്ചിയിൽ 18ന് മാരത്തൺ നടക്കും. സിറ്റിസൺ ഫോർ ഫോർട്ടുകൊച്ചിയുടെ ആഭിമുഖ്യത്തിൽ കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ചാണ് ദീർഘദൂര ഓട്ടമത്സരം നടത്തുന്നത്.ഫോർട്ടുകൊച്ചി വാസ്കോ ഡ ഗാമ സ്ക്വയറിൽ രാവിലെ 6 ന് കൂട്ടയോട്ടത്തിന് മുന്നോടിയായി ലഹരി മുക്ത സമൂഹ പ്രതിജ്ഞയെടുക്കും. ഫോർട്ടുകൊച്ചിയിൽ നിന്ന് മുണ്ടംവേലി ദേശം വരെയുള്ള 13.5 കിലോമീറ്റർ ,5 കിലോമീറ്റർ എന്നീ രണ്ട് വിഭാഗങ്ങളിലെ മത്സരങ്ങളാണ് നടക്കുന്നത്‌. രാവിലെ 6ന് തുടങ്ങുന്ന മാരത്തണിൽ നാവികസേന, തീരദേശസേന, സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ, കായികതാരങ്ങൾ, പൊലീസ് എന്നിവർ പങ്കെടുക്കും. കൂട്ടയോട്ടം കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അരുൺ കെ.പവിത്രൻ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യും. രജിസ്ട്രേഷന് 9995991584 ,94460675 61 നമ്പറിൽ ബന്ധപ്പെടുക.