kklm
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൃഷിയോഗ്യമാക്കിയ വടക്കനോടി പാടത്ത് കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ വിത്തുവിതയ്ക്കുന്നു

കൂത്താട്ടുകുളം: രണ്ട് പതിറ്റാണ്ടായി തരിശുകിടന്നിരുന്ന ഒലിയപ്പുറം വടക്കനോടി പാടശേഖരത്തിൽ കൃഷിയിറക്കി. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൃഷി യോഗ്യമാക്കിയ വടക്കനോടി പാടത്ത് കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശൻ നെൽവിത്തുവിതച്ച് കൃഷിക്ക് തുടക്കംകുറിച്ചു. 15 ഏക്കർ പാടത്ത് മനുരത്ന വിത്താണ് വിതച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ എം. കൈമൾ, മുൻ എം.എൽ.എ എം.ജെ. ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ടി ശശി, സിബി ജോർജ്, സഹകരണബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, റൂറൽ ബാങ്ക് പ്രസിഡന്റ് ജെയിസൺ ജോസഫ് , പഞ്ചായത്ത് അംഗങ്ങളായ സന്ധ്യമോൾ പ്രകാശ്, സി.വി. ജോയി, കെ.കെ. രാജകുമാർ, സനൽ ചന്ദ്രൻ, മുണ്ടക്കയം സദാശിവൻ കെ.കെ. അബഹാം ജേക്കബ് ജോൺ, ടി.സി. തങ്കച്ചൻ, ബിനോയി അഗസ്റ്റിൻ, കൃഷി ഓഫീസർ ജിജി ടി.കെ, സി ഡി എസ് ചെയർ പേഴ്സൺ തങ്ക ശശി എന്നിവർ സംസാരിച്ചു.

തരിശുനില കൃഷിക്ക് നേതൃത്യം നൽകുന്ന കെ.വി. ബിനോയി, അനീഷ്, സാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.