ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആലങ്ങാട് ബ്ളോക്കിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ആലുവ ഗാന്ധി സ്‌ക്വയറിൽ പ്രകടനവും ധർണയും നടത്തും. ജില്ലാ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്യും. പി. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.ഇ. അബ്ദുൾ റഹ്മാൻ, ട്രഷറർ കെ.സി. വറീത്, വൈസ് പ്രസിഡന്റ് ജോസ് ഇമ്മാനുവൽ എന്നിവർ സംസാരിക്കും.