പറവൂർ: പറവൂർ സമൂഹം ഹൈസ്കൂളിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും കലാ, കായിക, ശാസ്ത്രമേളയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും എപ്പിസെന്റർ ടെക്നോളോജിസ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എൻ. രഞ്ജിത്ത് കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ലക്ഷ്മി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, ഡി രാജ്‌കുമാർ, എസ്. ജയദേവൻ, രമ ഗോപിനാഥ്, മോഹൻകുമാർ, ജി. ചന്ദ്രശേഖർ, സലിൻ കൈതാരം, വിജി ഷൈജു, എൻ.പി. വസന്തലക്ഷ്മി, വി.സി. ലേഖ എന്നിവർ സംസാരിച്ചു.