b
കൂവപ്പടി ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിയ ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കൂവപ്പടി ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിയ ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചൻ , ശില്പ സുധീഷ്, ഷിജി ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനു അനീഷ്, സി.ജെ. ബാബു, അംബിക മുരളീധരൻ എന്നിവർ പ്രസംഗിച്ചു.