blo
ജില്ലാ ക്ഷീരസംഗമത്തിന്റെ ലോഗോ പ്രകാശനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിക്കുന്നു. ട്രീസ തോമസ്, നിഷ ഷെരീഫ് തുടങ്ങിയവർ സമീപം.

പെരുമ്പാവൂർ: ജില്ലാ ക്ഷീരസംഗമത്തിന്റെ ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിച്ചു. 19, 20 തീയതികളിൽ പെരുമ്പാവൂർ ഇ.എം.എസ് ഹാളിലാണ് ക്ഷീരസംഗമം നടക്കുന്നത്. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസാ തോമസ്, അസിസ്റ്റന്റ് ഡയറക്ടർ നിഷ വി.ഷരീഫ്, കൂവപ്പടി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, അനു അബീഷ്, എൻ.എം. സലീം, സി.ജെ. ബാബു, എം.എൻ. ഗിരി, ക്ഷീരവികസന ഓഫീസർ റഫീന, ഡയറി ഫാം ഇൻസ്ട്രക്ടർ ജുവൽ, എൻ.സി. തോമസ്, കെ.പി. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. ലോഗോ ഡിസൈൻ ചെയ്തത് ജിൻസി ബിജു അല്ലപ്രയാണ്. സംഗമത്തിൽ മന്ത്രിമാരായ ചിഞ്ചുറാണി, പി.രാജീവ്, എം.പിമാർ എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന്റെ വിളംബരജാഥ 17ന് നടക്കുമെന്ന് ജില്ലെ ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് അറിയിച്ചു.