lib
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നേതൃത്വം നൽകുന്ന ജനചേതനയാത്രയുടെ സംഘാടകസമിതി രൂപീകരണയോഗം പി.കെ. സോമൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നേതൃത്വം നൽകുന്ന ജനചേതനയാത്രയുടെ 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണയോഗം പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. സാജു പോൾ അദ്ധ്യക്ഷത വഹിച്ചു.

മനോജ് തോട്ടപ്പിള്ളി, കെ.എൻ ഉണ്ണിക്കൃഷ്ണൻ, പി.ജി. സജീവ്, എം.കെ. മനോജ്, എ.കെ. മുരളീധരൻ, ജോസ് വി. ജേക്കബ്, എം.എ. സുലൈമാൻ എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ (ചെയർമാൻ), പി.ജി. സജീവ് (കൺവീനർ), എം.എ. സുലൈമാൻ (ട്രഷറർ) എന്നിവർ ഭാരവാഹികളും എം.പി, എം.എൽ.എമാർ രക്ഷാധികാരികളുമാണ്. 30ന് രാവിലെ 9 ന് ജനചേതനയാത്ര പെരുമ്പാവൂരിൽ എത്തും.