തൃക്കാക്കര: അംബേദ്കർ ചരമദിനത്തോടനുബന്ധിച്ചു തൃക്കാക്കര അംബേദ്കർ സാംസ്‌കാരിക സമിതി നടത്തിയ ചരമദിനാചരണവും പുഷ്പാർച്ചനയും കെ.എസ്.എസ് സംസ്ഥാന രക്ഷാധികാരി വെണ്ണിക്കുളം മാധവൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ടി.എം. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സൺ എം.ടി. ഓമന , ടി.എ. സുപ്രൻ, എം.കെ. തങ്കപ്പൻ, വി.ടി. വേലായുധൻ, ദേവകി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.