വൈപ്പിൻ: എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സവം തൃക്കാർത്തിക ആറാട്ടോടെ സമാപിച്ചു. ആറാട്ട് എഴുന്നള്ളിപ്പിന് മംഗലാംകുന്ന് അയ്യപ്പൻ തിടമ്പേറ്റി. മധുരപ്പുറം കണ്ണൻ, കുന്നത്തൂർ രാമു, നനന്തിലത്ത് ഗോപാലകൃഷ്ണൻ, മുണ്ടക്കൽ ശിവനന്ദൻ എന്നീ ഗജവീരൻമാർ അകമ്പടിയായി. പഞ്ചാരിമേളത്തിന്ചെറുശേരി കുട്ടൻമാരാർ പ്രാമാണ്യം വഹിച്ചു.