photo
ഞാറക്കൽ നെൽസൺ മണ്ടേല റോഡിന്റെ ഉദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിക്കുന്നു

വൈപ്പിൻ: ഞാറക്കൽ പഞ്ചായത്ത് മൂന്നാംവാർഡിൽ എം.എൽ.എഫണ്ടിൽനിന്ന് ടൈൽ വിരിച്ച് കാനയോടുകൂടി നവീകരിച്ച നെൽസൺ മണ്ടേല റോഡിന്റെ ഉദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഞാറക്കൽ പൊലീസ് എസ്.എ.ച്ച്.ഒ രാജൻ കെ. അരമന, അപ്പെക്‌സ് പ്രസിഡന്റ് അനിൽ പ്ലാവിയൻസ്, നെൽസൺ മണ്ടേല റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ചാക്കോ പോൾ കോയിക്കര, എൽസി കിരിയാന്തൻ, ലില്ലി ബെന്നി മൂഞ്ഞേലി, സേവ്യർ കാട്ടിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.