കൊച്ചി: രാജ്യത്തിന്റെ പുരോഗതിയും മാറ്റങ്ങളും മുൻകൂട്ടി കണ്ടാണ് ഡോ. അംബേദ്കർ നേതൃത്വം നൽകിയ ഭരണഘടനാ ശില്പികൾ ഭരണഘടന നിർമ്മിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. ഇസ്കഫിന്റെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറും ഭരണഘടനയും എന്ന പേരിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
75 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യ ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നത് വലിയ അത്ഭുതമാണ്. അത് ഭരണഘടനയുടെ ബലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ദിരാഗാന്ധിയുടെ ഭരണ സമയത്ത് അടക്കം വലിയ രീതിയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ പാർലമെന്റിൽ നരേന്ദ്രമോദിയെ വിമർശിക്കാൻ ആരുമില്ലെന്നും അദ്ദേഹം കുറ്രപ്പെടുത്തി.
തുടർന്ന് നടന്ന സെമിനാറിൽ മദ്ധ്യമ പ്രവർത്തകൻ ആർ. ഗോപകുമാർ മോഡറേറ്ററായിരുന്നു. ഇസ്കഫ് ജില്ലാ സെക്രട്ടറി എ.പി. ഷാജി, പ്രസിഡന്റ് ശ്രീകുമാരി, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ബി.ആർ. മുരളീധരൻ, ഭാരവാഹികളായ സോമൻ, ബാബു കടമക്കുടി എന്നിവർ സംസാരിച്ചു.