 
കാലടി: മലയാറ്റൂർ പന്തയ്ക്കൽ വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് വിഗ്രഹഘോഷയാത്ര നടത്തി. തോട്ടുവ കവലയിൽനിന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഓഡിറ്റോറിയത്തിൽ നടന്ന ഭദ്രദീപപ്രകാശനം മാളികപ്പുറം മുൻ മേൽശാന്തി റെജി നമ്പൂതിരി നിർവഹിച്ചു. യജ്ഞമണ്ഡപത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തി. ആഘോഷ കമ്മിറ്റി കൺവീനർ വി.എൻ. വിജയൻ പൊന്നാടഅണിയിച്ച് ആദരിച്ചു. യജ്ഞാചാര്യൻ കണ്ഠേശ്വ സോമവാര്യരെ ക്ഷേത്രം സെക്രട്ടറി സി.കെ. സന്തോഷ്‌കുമാർ പൊന്നാടഅണിയിച്ചു.