photo
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്‌സ് അസോസിയേഷൻ വൈപ്പിൻ ഉപജില്ലയിലെ അംഗങ്ങൾ എ.ഇ.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച്

വൈപ്പിൻ: ഉച്ചഭക്ഷണഫണ്ടുമായി ബന്ധപ്പെട്ട് പ്രതിഷേധാത്മകമായി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ വൈപ്പിൻ ഉപജില്ലയിലെ അംഗങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി.
സബ് ജില്ലാ പ്രസിഡന്റ് പി.ആർ. മിനി, സെക്രട്ടറി പി.ആർ. അനൂപ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി. ഉച്ചഭക്ഷണഫണ്ട് കാലാനുസൃതമായി വർദ്ധിപ്പിക്കുക, മുട്ട, പാൽ വിതരണത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കുക, പ്രധാന അദ്ധ്യാപകരെ ഉച്ചഭക്ഷണ ചുമതലയിൽനിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.