തൃപ്പൂണിത്തുറ: സ്വാതന്ത്ര്യ, പാലിയം സമരസേനാനിയായ സി.ആർ. വർമ്മയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. അനുശോചന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. സി.പി.എം ഏരിയാ സെക്രട്ടറി പി. വാസുദേവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, നഗരസഭാ മുൻ ചെയർമാൻ ആർ. വേണുഗോപാൽ, പി.വി. ചന്ദ്രബോസ്, സി.ബി. സുധാകരൻ, ശിവപ്രസാദ് തമ്പുരാൻ, തോമസ് പോൾ, എം.ആർ.എസ്. മേനോൻ, ഫാക്ട് പത്മനാഭൻ, ഏവൂർ രാജേന്ദ്രൻ പിള്ള, എം.സി. സുരേന്ദ്രൻ, അഡ്വ. എസ്. മധുസൂദനൻ എന്നിവർ സംസാരിച്ചു. രാവിലെ 8 മണി മുതൽ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിനുവച്ച ഭൗതിക ശരീരത്തിൽ നേതാക്കൾ ചേർന്ന് രക്തപതാക പുതപ്പിച്ചു. ലായം കൂത്തമ്പലത്തിലെ പൊതുദർശനശേഷം മകൻ രമേശ് വർമ്മയും ബന്ധുക്കളും ചേർന്ന് മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറി.