വൈപ്പിൻ: നിർദ്ധനരായരോഗികൾക്ക് എസ്.എഫ്.ഐ ഞാറക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും സൗജന്യ നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു ഉദ്ഘാടനം ചെയ്തു. ഞാറക്കൽ ഫിഷറീസ് യു.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ എ. എ. സുരേഷ്ബാബു അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.വി. നിജിൽ രോഗികൾക്ക് ഡയാലിസിസ് കിറ്റും കെ. എം. ദിനേശൻ രോഗികൾക്കായുള്ള നിത്യോപയോഗസാധനങ്ങളും വിതരണം ചെയ്തു. കെ.ജെ. പീറ്റർ (ജർമിയ കാൻകൂർ ഫൗണ്ടേഷൻ), എം. എസ്. എനോഷ്, കെ. കെ. അക്ഷയ്‌കുമാർ, രമ്യ ദിലീപ് എന്നിവർ സംസാരിച്ചു.