കൊച്ചി: സെന്റ് ആൽബർട്ട്‌സ് കോളേജ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിഷറീസ് ആൻഡ് അക്വാകൾച്ചറും കൺസേർവേഷൻ റിസർച്ച് ഗ്രൂപ്പും (സി.ആർ.ജി) കൊച്ചിയിലെ അക്വാലിയോ പാടി ഡൈവ് സെന്ററുമായി ചേർന്ന് സ്കൂബ ഡൈവിംഗിൽ ഏകദിന നൈപുണ്യവികസന ശില്പശാല സംഘടിപ്പിച്ചു. സ്കൂബ ഡൈവിംഗിന്റെ ഗവേഷണ തൊഴിൽ മേഖലയിലെ സാധ്യതകളെ കുറിച്ചും പ്രവർത്തനം സംബന്ധിച്ചും ഉപകരണങ്ങളുടെ സഹായത്തോടെ പരിചയപ്പെടുത്തി. കോളേജ് വൈസ് ചെയർമാൻ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ ഉദ്ഘാടനം ചെയ്തു.