ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയിലെ സജീവ പ്രവർത്തകനായിരുന്ന പുല്ലിങ്കാങ്ങൽ വീട്ടിൽ പി.പി. ഷൺമുഖന്റെ നിര്യാണത്തിൽ അനുശോചിച്ചു. ശാഖ വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഡി. സലിലൻ, ചെമ്പഴന്തി മരണാനന്തര സഹായസംഘം കൺവീനർ സുനിൽ കളപ്പുരയ്ക്കൽ, ലത ജോഷി, രശ്മി വിനോദ്, ടി.കെ. ശാന്തകുമാർ, ശ്രീവിദ്യ ബൈജു, ഷീബ സുനിൽ, സി.എസ്. ഷാജി, പുറപ്പേൽ ദേവദാസ് എന്നിവർ സംസാരിച്ചു.