sc-st
എസ്.സി, എസ്.ടി ആനുപാതിക പ്രാതിനിദ്ധ്യ പ്രക്ഷോഭസമിതി (എപിപിഎസ്) സമര പ്രഖ്യാപന കൺവെൻഷൻ മുൻ ജില്ലാ ജഡ്ജി പി.എൻ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരളത്തിലെ പട്ടികജാതി, പട്ടികവർഗ സംഘടനകളുടെ നേതൃത്വത്തിലുള്ള എസ്.സി, എസ്ടി ആനുപാതിക പ്രാതിനിദ്ധ്യ പ്രക്ഷോഭ സമിതി (എ.പി.പി.എസ്) സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ മുൻ ജില്ലാ ജഡ്ജി പി.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. ചീഫ് കോ ഓർഡിനേറ്റർ എ.ജി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി മുഖ്യാതിഥിയായി.

ജനറൽ കൺവീനർ എ. ശശിധരൻ, പി.എൻ. സുകുമാരൻ എന്നിവർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം, പട്ടികജാതി ലിസ്റ്റ് ഭേദഗതി എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പി.എം. വിനോദ്, കെ.വി.എം.എസ് ജനറൽ സെക്രട്ടറി എം.എസ്. ബാഹുലേയൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി എൻ.കെ. നീലകണ്ഠൻ, സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ്, ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്ന്, കെ.പി.പി.എസ് സംസ്ഥാന ജോയിന്റ് കൺവീനർ കെ.പി. അനിൽ, അഡ്വ. സുനിൽ സി. കുട്ടപ്പൻ, ടി.എ. രാധാകൃഷ്ണൻ, പി.പി. സർവൻ, എൻ.ആർ. സന്തോഷ്, പി. ശശികുമാർ, പി.കെ. ശശി, പി.വി. കൃഷ്ണൻകുട്ടി, കെ. മായാണ്ടി, ഡോ. എൻ.വി. ശശിധരൻ, ശോഭാ സുരേന്ദ്രൻ, പി.കെ. ബാഹുലേയൻ, എം.ജി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.