കളമശേരി: ഏലൂർ ഗവ.എൽ.പി സ്കൂളിൽ നടന്ന " സഹപാഠിക്കൊരു കൈത്താങ്ങ് " ഫുഡ് ഫെസ്റ്റ് 2022 നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീമൻ നാരായണൻ ആദ്യവില്പന നടത്തി. എച്ച്.എം ഫോറം സെക്രട്ടറി കെ.എൽ. പ്ലാസിഡ് ആദ്യ വില്പന ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ ഷെനിൻ, ഷെറീഫ് , കൗൺസിലർ കൃഷ്ണപ്രസാദ്, ഹെഡ്മാസ്റ്റർ സിബി അഗസ്റ്റിൻ, പി.ടി.എ. പ്രസിഡന്റ് ആന്റണി, ടീന തുടങ്ങിയവർ പങ്കെടുത്തു.