കൊച്ചി: നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലെ ക്വാർട്ടേഴ്സുകൾ പൊളിച്ചുതുടങ്ങി. 23 ക്വാർട്ടേഴ്സുകളാണ് പൊളിക്കുന്നത്. പഴയ ബുക്കിംഗ് ഓഫീസ് മാറ്റി. സ്റ്റേഷനു മുന്നിലെ കെട്ടിടത്തിലേക്ക് ആർ.പി.എഫിന്റെയും പൊലീസിന്റെയും ഓഫീസുകൾ മാറ്റാൻ ക്രമീകരണങ്ങൾ പൂർത്തിയായി. എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ കൺസൾട്ടൻസി ഓഫീസിന്റെ നിർമ്മാണം പകുതിയിലേറെ പൂർത്തിയായി. വർക്സ് ഓഫീസ് പൂർണമായും പൊളിച്ചുനീക്കി. മറ്റ് ഓഫീസുകൾ മാറ്റാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. ജനുവരിയോടെ ഓഫീസ് മാറ്റുമെന്ന് അധികൃതർ പറഞ്ഞു. ബഹുനില പാർക്കിംഗ് സംവിധാനത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. രണ്ടു മാസം മുമ്പാണ് ഇരു സ്റ്റേഷനുകളുടെയും നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.