കൊച്ചി: കൊച്ചി നഗരസഭയിൽ നിന്നുള്ള സാമൂഹിക പെൻഷന് അർഹരായ ഗുണഭോക്താക്കളിൽ (2019 ഡിസംബർ 31 വരെ) മസ്റ്ററിംഗ് പൂർത്തിയായില്ലെന്ന കാരണത്താൽ പെൻഷൻ തടയപ്പെട്ടവർക്ക് എല്ലാ മാസവും 20ാം തിയതി വരെ അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താം. ഇതിന് കഴിയാത്തവർ കോർപ്പറേഷൻ ഓഫീസ് വഴി ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് ഹോം മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.