കൊച്ചി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ സൈനികരുടെ പങ്ക് ആദരിക്കപ്പെടണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് പറഞ്ഞു.
സിവിൽ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളിൽ സായുധസേനാ പതാക ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
പതാകദിനത്തിന്റെ ഭാഗമായുള്ള ആദ്യ പതാക ജില്ലാ കളക്ടർ സ്വീകരിച്ചു. സായുധസേനാ പതാക നിധിയിലേക്കുള്ള സംഭാവനകളും കളക്ടർ സ്വീകരിച്ചു. ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് കേണൽ എം.ഒ. ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസർ ലെഫ്റ്റനന്റ് കേണൽ വി.ജെ. റീത്താമ്മ, കൊച്ചി ദക്ഷിണ നാവിക കമാൻഡ് റെജിമെന്റൽ സിസ്റ്റം ഓഫീസർ ക്യാപ്ടൻ ടി. രഞ്ജിത്ത് സുന്ദരം, കൊച്ചി സ്റ്റേഷൻ കാന്റീൻ മാനേജർ കേണൽ ഡോ. സജി അബ്രഹാം, അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ വി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.