x

തൃപ്പൂണിത്തുറ: ഗായികയും കർണാടക സംഗീതജ്ഞയുമായ കണ്ണെഴുത്തു മഠത്തിൽ കെ. ഗിരിജ വർമ്മ(66) നിര്യാതയായി. സംസ്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടത്തി. ആകാശവാണി ലളിത സംഗീത പാഠത്തിൽ എം.ജി രാധാകൃഷ്ണൻ,പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് തുടങ്ങിയവരോടൊപ്പം ഏറെക്കാലം പ്രവർത്തിച്ചു. പ്രശസ്ത സംഗീതജ്ഞയും ആർ.എൽ.വി. സംഗീത കോളേജ് പ്രിൻസിപ്പലുമായിരുന്ന സഹോദരി തൃപ്പൂണിത്തുറ കെ. ലളിതയ്ക്കൊപ്പം തൃപ്പൂണിത്തുറ സഹോദരിമാർ എന്ന പേരിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. അമ്മ കൊച്ചമ്മിണി നമ്പിഷ്ടാതിരിയിൽ നിന്ന് സംഗീതം അഭ്യസിച്ച ഗിരിജ വർമ്മ പിന്നീട് ഡി.കെ. പട്ടമ്മാളിൽ നിന്ന് ഉപരിപഠനവും നടത്തി. ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. കേരള സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്.

അച്ഛൻ: രാമവർമ്മ തിരുമുൽപ്പാട്. സഹോദരങ്ങൾ: ചെന്നൈയിൽ സംഗീതജ്ഞനായ കൃഷ്ണകുമാർ വർമ്മ,അരുണ.