തൃപ്പൂണിത്തുറ: എരൂർ വെസ്റ്റ് സഹോദരൻ അയ്യപ്പൻ റോഡിൽ ചെങ്ങാടിപ്പറമ്പ് വീട്ടിൽ പരേതനായ വേണുവിന്റെ മകൻ സി.വി. ശ്രീജിത്ത് വൃക്കരോഗ ചികിത്സയ്ക്കായി ധനസഹായം തേടുന്നു.
നിലവിൽ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ് ശ്രീജിത്ത്. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്.
വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. വൃക്കദാനത്തിന് മാതാവ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർജറിയ്ക്കും തുടർ ചികിത്സയ്ക്കുമായി 25 ലക്ഷം രൂപയിലധികം ആവശ്യമാണ്. പ്ലംബിംഗ് തൊഴിലാളിയായ ശ്രീജിത്തിന് കഴിഞ്ഞ എട്ട് മാസമായി ജോലിക്ക് പോകാൻ സാധിച്ചിട്ടില്ല, ഭാര്യയും എട്ടുവയസുള്ള മകളും അമ്മയും അടങ്ങുന്നതാണ് കുടുംബം. നാട്ടുകാരും സുഹൃത്തുക്കളുമാണ് ശ്രീജിത്തിന്റെ കുടുംബത്തെ സഹായിക്കുന്നത്.
പ്രദേശവാസികളും സ്ഥലത്തെ സംഘടനകളും ജനപ്രതിനിധികളും ചേർന്ന് ശ്രീജിത്ത് ചികിത്സാ സഹായ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഭാര്യ സൗമ്യയുടെയും ട്രഷറർ എസ്. ഗോപാലകൃഷ്ണന്റെയും കൺവീനർ പി.ഡി. മോഹനചന്ദ്രന്റെയും പേരിൽ സംയുക്തമായി തൃപ്പൂണിത്തുറ യൂണിയൻ ബാങ്കിൽ 607802010010499 എന്ന നമ്പറിൽ (IFSC കോഡ്- UBIN0560782) ആരംഭിച്ച അക്കൗണ്ടിലേക്കോ ശ്രീജിത്തിന്റെ പേരിലുള്ള 6282940458 എന്ന ഗൂഗിൾ പേ നമ്പറിലേക്കോ ചികിത്സാ ധനസഹായം അയയ്ക്കാം.