കൊച്ചി: കേരള വാട്ടർ അതോറിറ്റി കൊച്ചി പ്രോജക്ട് ഡിവിഷന് കീഴിൽ കരുവേലിപ്പടി പമ്പ് ഹൗസിൽ പുതുതായി നിർമ്മിച്ച ടാങ്കിന്റെ ജലവിതരണക്കുഴൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലും കൊച്ചി കോർപ്പറേഷൻ പരിധിയിലെ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, മാനാശേരി, മുണ്ടംവേലി തുടങ്ങിയ പ്രദേശങ്ങളിലും പൂർണമായും പള്ളുരുത്തി, ഇടക്കൊച്ചി പ്രദേശങ്ങളിൽ ഭാഗികമായും ജല വിതരണം തടസപ്പെടുമെന്ന് അസി.എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.