shoukkathali
ഓൾ കേരള സി.ബി.എസ്.ഇ അണ്ടർ 19 ക്ലസ്റ്റർ ബോയ്‌സ് ഫുട്‌ബാൾ ടൂർണമെന്റ്‌ ആലുവ ക്രെസന്റ് പബ്ളിക് സ്കൂളിൽ ടൂർണമെന്റ് പൊലീസ് സൂപ്രണ്ട് എ.പി. ഷൗക്കത്ത്അലി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഓൾ കേരള സി.ബി.എസ്.ഇ അണ്ടർ 19 ക്ലസ്റ്റർ ബോയ്‌സ് ഫുട്‌ബാൾ ടൂർണമെന്റ്‌ ആലുവ ക്രെസന്റ് പബ്ളിക് സ്കൂളിലും ആലുവ മുനിസിപ്പൽ ഗ്രൗണ്ടിലുമായി തുടങ്ങി. ക്രെസന്റ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ എറണാകുളം ചോയ്സ് സ്‌കൂൾ വിജയിച്ചു. ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്‌കൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്.

ഇന്നലെ ഇരുഗ്രൗണ്ടുകളിലായി 16 മത്സരങ്ങൾ നടന്നു. നാല് പൂളുകളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നായി 65 സ്‌കൂൾ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

പൊലീസ് സൂപ്രണ്ട് എ.പി. ഷൗക്കത്ത്അലി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ക്രെസന്റ് പബ്ലിക്‌ സ്‌കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ്‌ ചെയർമാൻ ഡോ. സി.എം. ഹൈദർഅലി, പ്രിൻസിപ്പൽ റൂബി ഷെർദിൻ, മുൻ ഇന്റർനാഷണൽ ഫുട്‌ബാൾ താരം എം.എം. ജേക്കബ്, എം.എ. ടോമി, കെ.എ. നൗഷാദ്‌, നജീബ്, മൂസഹാജി, സി.എം. അസീസ് എന്നിവർ സംസാരിച്ചു.