അങ്കമാലി: ഒപ്പമുണ്ട് എം.പി പദ്ധതിയുടെ ഭാഗമായി കറുകുറ്റി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് രക്തപരിശോധന നടത്തിയവരുടെ ഫലം ബെന്നി ബഹനാൻ എംപിയുടെ എയർപോർട്ട് റോഡിലുള്ള ഓഫീസിൽനിന്ന് ലഭിക്കും. തുടർപരിശോധനയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾ എം.പി ഓഫീസിൽനിന്ന് രക്തപരിശോധനാ ഫലം വാങ്ങി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശിക്കുന്ന ആശുപത്രികളിൽ നിർദ്ദേശിച്ചിട്ടുള്ള ദിവസം തുടർചികിത്സയ്ക്ക് ഹാജരാക്കണം. മെഗാ മെഡിക്കൽ ക്യാമ്പിൽ തുടർചികിത്സയ്ക്ക് രജിസ്റ്റർ ചെയ്തവരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫീസിൽനിന്ന് ഫോണിൽ തുടർചികിത്സ സംബന്ധിച്ച വിവരം അറിയിക്കുമെന്നും എം.പി. ഓഫീസിൽ നിന്ന് അറിയിച്ചു.