മൂവാറ്റുപുഴ: രാജ്യാന്തര ചലച്ചിത്രോത്സവ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും അവാർഡു ജേതാവുമായ കൃഷ്ണേന്ദുകലേഷ് നിർവഹിച്ചു. ഫെസ്റ്റിവെൽ ലോഗോ ചിത്രകാരനായ ഗോപി സംക്രമണം പ്രകാശിപ്പിച്ചു. ഡെലിഗേറ്റ് പാസ് വിതരണം നിർമ്മല കോളേജ് ബർസർ ഡോ.ഫാ. ജസ്റ്റിൻ കണ്ണാടൻ നാസ് പ്രസിഡണ്ട് ഡോ. വിൻസന്റ് മാളിയേക്കലിന് നൽകി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് ശ്രീധർ, അഡ്വ. ബി. അനിൽ എന്നിവർ സംസാരിച്ചു.
ചലച്ചിത്രോത്സവം ജനുവരി 2,3,4,5 തീയതികളിൽ മൂവാറ്റുപുഴ ലത തിയേറ്ററിൽ നടക്കും. ഇന്ത്യയിലേയും വിദേശത്തേയും നിരവധി സിനിമകൾ പ്രദർശിപ്പിക്കും. പ്രവേശനത്തിന് പാസുണ്ട്. ഇവ വിവിധ നിരക്കിൽ നാസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഫെസ്റ്റിവെൽ സ്വാഗതസംഘം ഓഫീസിൽ നിന്ന് ലഭിക്കും.