അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ ലോക ഭിന്നശേഷിദിനം ആചരിച്ചു. മൂക്കന്നൂർ ടാക്കിയോൺ സ്‌പോർട്ട് ഹബ് ഫുട്‌ബാൾ കോർട്ടിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ച ഗോളടിക്കൂ പരിപാടി റോജി എം. ജോൺ എം.എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെസ്റ്റി ദേവസിക്കുട്ടി, ഗ്രേസി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി ആന്റു, മെമ്പർമാരായ സിജി ജിജു, കെ.എസ് മൈക്കിൾ, ബിബിഷ് കെ. വി, ജോഫിന ഷാന്റോ, മൂക്കന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി ബേബി തുടങ്ങിയവർ പങ്കെടുത്തു.