ആലുവ: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും കൊളീജിയറ്റ് എഡ്യൂക്കേഷനും സംയുക്തമായി സംസ്ഥാനതലത്തിൽ ഹയർ സെക്കൻഡറി ബയോളജി അദ്ധ്യാപകർക്കായി 10 ദിവസത്തെ റിഫ്രഷർ കോഴ്‌സ് ആലുവ യു.സി കോളേജിൽ നാളെ മുതൽ 18 വരെ നടക്കും. റെസിഡൻഷ്യൽ മാതൃകയിൽ നടത്തുന്ന കോഴ്‌സിൽ പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസെടുക്കുമെന്ന് കോഴ്‌സ് കോ ഓർഡിനേറ്റർ ഡോ. എം. അനിൽകുമാർ അറിയിച്ചു.