kedamagalam-library-
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫുട്ബാൾ ടീമിന്റേയുംലഹരിക്കെതിരെ ഗോൾ ചലഞ്ചും എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.എക്സ്. ജസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫുട്ബാൾ ടീം രൂപീകരിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.എക്സ്. ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയുടെ യുവകൈരളി സെക്രട്ടറി അൻവിൻ കെടാമംഗലം അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ കെ.കെ. കബീർ, സി.ജി. ഷാബു, ഏഴിക്കര പഞ്ചായത്ത് അംഗം എം.എസ്‌. രതീഷ്, ധന്യ സുരേഷ്, സി.എസ്. വിപിൻരാജ്, സി.പി. ബാബു, കെ.ജി. നവീൻ എന്നിവർ സംസാരിച്ചു.