കോലഞ്ചേരി: മറ്റക്കുഴി ഹഗിയസോഫിയ പബ്ലിക് സ്കൂളിൽ കായികമേളയും ലഹരിക്കെതിരെ ഫ്ളാഷ്മോബും നടന്നു. പുത്തൻകുരിശ് പൊലീസ് ഇൻസ്‌പെക്ടർ ടി. ദിലീഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ സൂസൻ ലിജു ഐപ്പ്, സിറിൽ എൽദോ, ബിനു പൈറ്റാൽ, വിവേക് രവി തുടങ്ങിയവർ സംസാരിച്ചു.