തൃപ്പൂണിത്തുറ: കെ.എസ്.എസ്.പി.യു തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി. സർക്കാരുകൾ തുടരുന്ന തൊഴിലാളി,​ ജനവിരുദ്ധ നടപടികൾക്കെതിരെയായിരുന്നു

ധർണ. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.കെ. മനോഹരൻ, ട്രഷറർ കെ. രാമചന്ദ്രൻ നായർ, ജില്ലാ കമ്മിറ്റി അംഗം ടി.ആർ. മണി, എം.ജെ. ബാബു, പി.കെ. ബേബി, കെ.കെ. ജോസ്, എ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.