കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർസയൻസ് എൻജിനിയറിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ഐക്കരനാട് സി.ഡി.എസിനുകീഴിലുള്ള കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകി. കോളേജ് സി.ഇ.ഒ ഡോ. ഇ. പി. യശോധരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി അശ്വിൻ ഗോപകുമാർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. സ്മിത സുരേഷ്, ഐക്കരനാട് സി.ഡി.എസ് ചെയർപേഴ്‌സൺ ജിനി വിജയൻ, സ്റ്റാഫ് കോ ഓർഡിനേറ്റർ അസി. പ്രൊഫ. എം.കെ. നിമ്മി തുടങ്ങിയവർ സംസാരിച്ചു. അസി. പ്രൊഫ. ടി.ആർ. ശാരിക,വിദ്യാർത്ഥികളായ ജോയൽ എൽദോ, ജസ്റ്റിൻ ജേക്കബ്, സി.വി. അനന്തരാമൻ തുടങ്ങിയവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.