പെരുമ്പാവൂർ: സ്വാതന്ത്ര്യത്തിന്റെ 75- മത് വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ< എയ്ഡഡ് സ്‌കൂളുകളിലെയും ലൈബ്രറികൾക്കായി 'ലവ് മൈ സ്‌കൂൾ ലൈബ്രറി ' പദ്ധതിയിൽ ഉൾപ്പെടുത്തി 75 പുസ്തകങ്ങൾ വീതം നൽകുന്നു. പദ്ധതിക്ക് ആവശ്യമായ തുക പ്രാദേശിക വികസന ഫണ്ടിൽനിന്ന് വിനിയോഗിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എം.എ.ൽഎ അറിയിച്ചു. എൽ.പി, യു.പി , ഹൈസ്‌കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങൾക്കാണ് പ്രത്യേകം പുസ്തകങ്ങൾ നൽകുന്നത്. സ്‌കൂളുകൾക്കുവേണ്ട പുസ്തകങ്ങൾ സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.