jimm
ഓവറോൾ കിരീടം സ്വന്തമാക്കിയ മൂവാറ്റുപുഴ ഇൻറർനാഷണൽ ജിമ്മി ടീമ അംഗങ്ങൾ

മൂവാറ്റുപുഴ: കോലഞ്ചേരിയിൽ വച്ചു നടന്ന 45-ാമത് എറണാകുളം ജില്ലാ ആം റെസ്ലിങ് മത്സരത്തിൽ ഇന്റർ നാഷണൽ ജിം മൂവാറ്റുപുഴ ഓവറോൾ കിരീടം സ്വന്തമാക്കി .ഇന്റർനാഷണൽ ജിമിൽ നിന്ന് 30 പ്ലെയേഴ്സിൽ കൂടുതൽ പങ്കെടുത്തു.അതിൽ അമ്പതോളം മെഡലുകൾ അവർ കരസ്ഥമാക്കി. ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റർ എന്നീ വിഭാഗങ്ങളാണ് ഇവരെല്ലാവരും മത്സരിച്ചത്. ഇവർക്കെല്ലാവർക്കും മെഡലുകളും സംസ്ഥാനതല സെലക്ഷനും ലഭിക്കുകയുണ്ടായി .നിരവധി വർഷങ്ങളായി മൂവാറ്റുപുഴ ഇന്റർ നാഷണൽ ജിമ്മിൽ ആം റെസ്ലിങിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.