പറവൂർ: കരുമാലൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ഗുണാഭോക്തൃ വിഹിതം വിതരണത്തിലെ ക്രമക്കേട് ഉണ്ടെന്ന പരാതിയിൽ ഇതുസംബന്ധിച്ച് സംസ്ഥാന പെർഫോമൻസ് ഓഡിറ്ററോട് അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഓംബുഡ്സ്മാൻ പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടു. റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ ഓംബുഡ്സ്മാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം പൂത്തിയായെങ്കിലും റിപ്പോർട്ട് സമ‌ർപ്പിച്ചിരുന്നില്ല. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് കൂടി നൽകുവാൻ നിർദേശിച്ചു. റിപ്പോർട്ട് പരിശോധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഓബുഡ്സ്മാനെ അറിയിക്കാനും പരാതിക്കാരനോട് ആവശ്യപ്പെട്ടു. കരുമാലൂർ പഞ്ചായത്തിലെ 2021-22 ഗുണഭോക്തൃ ലിസ്റ്റ് തിരഞ്ഞെടുത്തതിൽ തിരിമറി നടത്തിയെന്ന് കാണിച്ച് 2022 ജനുവരിയിൽ മാഞ്ഞാലി സ്വദേശി പരാതി നൽകിയത്. ഗ്രാമസഭയിൽ ഈ വിഷയം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിന് ശേഷം ജില്ലാ കളക്ടർ, ഓംബുഡ്സ്മാൻ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയത്. 2023 ജനുവരി പതിനെട്ടിന് കേസ് വീണ്ടും പരിഗണിക്കും.