പറവൂർ: കൈതാരം ഗവ. വൊക്കേഷണൽ എച്ച്.എസ്.എസിലെ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി സല്യൂട്ട് സ്വീകരിച്ചു. പരേഡിലും മറ്റ് പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച കേഡറ്റുകൾക്ക് പറവൂർ എസ്.ഐ പ്രശാന്ത് പി. നായർ ഉപഹാരം നൽകി അനുമോദിച്ചു. ഹെഡ്മിസ്ട്രസ് വി.സി. റൂബി, പി.ടി.എ പ്രസിഡന്റ് എൻ.എസ്. മനോജ് തുടങ്ങിയവർ സംസാരിച്ചു.