biji-george
നൊച്ചിമ സ്വാമി ഗോപാലാനന്ദതീർത്ഥ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സ്വാമി ഗോപാലാനന്ദ തീർത്ഥയുടെ 90ാം മത് ജയന്തി ആഘോഷം റൂറൽ ജില്ലാ അഡീഷണൽ എസ്.പി ടി. ബിജി ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: നൊച്ചിമ സ്വാമി ഗോപാലാനന്ദതീർത്ഥ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സ്വാമി ഗോപാലാനന്ദ തീർത്ഥയുടെ 90-ാമത് ജയന്തി ആഘോഷം റൂറൽ ജില്ലാ അഡി​ഷണൽ എസ്.പി ടി. ബിജി ജോർജ് ഉദ്ഘാടനം ചെയ്തു. എൻ. രാധാകൃഷ്ണപണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

സ്വാമി പുരന്ദരാനന്ദ മഹാരാജ് മുഖ്യാതിഥിയായി. കൃഷ്ണകുമാർ ആലുവ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മിനി നായർ, ഡോ. കെ.കെ. വിജയൻ, ബി. അജിത് കുമാർ, സജിൽ നന്ദകുമാർ, വിജയകുമാർ കൂത്താട്ടുകുളം, വി. പ്രശാന്ത്, ടി.കെ. രാജലക്ഷ്മി, ടിയ മീര, പി.പി. വസുദേവ് എന്നിവർ സംസാരിച്ചു. സ്വാമി ജയന്തി ഘോഷയാത്ര, ആദരിക്കൽ, കാർത്തിക വിളക്ക് തെളിയിക്കൽ തുടങ്ങിയവയും ഉണ്ടായിരുന്നു.