തൃക്കാക്കര: ഭാരതമാതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ അൻപതാം ജന്മദിനം ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം. ജോൺസൺ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസർമാരായ ഡോ. തോമസ് വർഗീസ് പനക്കളം, ഡോ.സി. റിന്റു വർഗീസ്, കെ.പി.ബൈജു , വാളണ്ടിയർ സെക്രട്ടറിമാരായ പി.എസ്., ആവ്‌ലിൻ. നീമ എൽസ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സഹപാഠിക്കൊരു സ്‌നേഹവീട് അടക്കം നിരവധി പരിപാടികളാണ് സുവർണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.